Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കനത്ത ജാഗ്രത: അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധ ആരംഭിച്ചു ട്രെയിനുകളിൽ മുഴുവൻ പേരെയും പരിശോധിക്കും

സംസ്ഥാനത്ത് കനത്ത ജാഗ്രത: അതിർത്തി ചെക്‌പോസ്റ്റുകളിൽ പരിശോധ ആരംഭിച്ചു ട്രെയിനുകളിൽ മുഴുവൻ പേരെയും പരിശോധിക്കും
, ഞായര്‍, 15 മാര്‍ച്ച് 2020 (10:23 IST)
സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനായി പരിശോധന കർശനമക്കി സംസ്ഥാന സർക്കാർ. സംസ്ഥാന അതിർൽത്തികളിലൂടെ കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങലിലും പരിശോധന നടക്കുകയാണ്. ബസ് യാത്രക്കരെ ഉൾപ്പടെ തെർമൽ സ്ക്രീനിങ് അടക്കമുള്ള പരിശോധനകൾ നടത്തിയ ശേഷം സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ച് നിർദേശം നൽകിയ ശേഷമാണ് കേരളത്തിലേക്ക് കടത്തിവിടുന്നത്.
 
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 24 പോയന്റുകളിൽ ഡി‌വൈഎസ്‌പിമാരുടെ നേതൃത്വത്തിൽ എല്ലാ വാഹനങ്ങളും പരിശോധന നടത്തും. അന്തർസംസ്ഥാന ട്രെയിൻ സർവീസുകളിൽ ട്രെയിൻ കേരളത്തിൽ പ്രവേശിക്കുന്ന അദ്യ സ്റ്റേഷനിൽ വച്ച് എല്ലാ യാത്രക്കരെയും പരിശോധിക്കും. ഇതിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഏറ്റവും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ച് വിശദമായ പരിശോധകൾക്ക് വിധേയരാക്കും. 
 
വിമാനത്താവളങ്ങളിൽ നേരത്തെ തന്നെ പരിശോധ ശക്തമാക്കിയിരുന്നു. സർക്കാർ സ്വീകരിച്ച മുൻ കരുതലുകളിൽ ഫലം കണ്ടുവരുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 100 ആയി പൂനെയിൽ മാത്രം 15 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ രോഗ ബാധിതരുടെ എണ്ണം 31 ആയി ഉയർന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 100 ആയി, പൂനെയിൽ മാത്രം 15 പേർക്ക് വൈറസ് ബാധ