Select Your Language

Notifications

webdunia
webdunia
webdunia
Friday, 28 February 2025
webdunia

തപാല്‍ വോട്ടിനു മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം

തപാല്‍ വോട്ടിനു മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം

എ കെ ജെ അയ്യര്‍

, ശനി, 7 നവം‌ബര്‍ 2020 (09:13 IST)
തിരുവനന്തപുരം: അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് തപാല്‍ വോട്ടിലൂടെ ആണെങ്കില്‍ വോട്ടര്‍മാര്‍ മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷിക്കണം. അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്കാന്‍. അപേക്ഷയ്ക്കൊപ്പം ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും നല്‍കണം. തപാല്‍ വോട്ട് ചെയ്യുന്നതിനുള്ള ബാലറ് പേപ്പര്‍ വീട്ടില്‍ തപാല്‍ മാര്‍ഗ്ഗം എത്തിക്കും.
 
വോട്ട് ചെയ്ത ശേഷം വരണാധികാരിക്ക് തപാല്‍ മാര്‍ഗമോ ബന്ധുക്കളുടെ കൈവശം വഴിയോ ബാലറ് എത്തിക്കണം. ബാലറ് വോട്ടെണ്ണല്‍ ദിനം രാവിലെ വരെ എത്തിക്കാം. വോട്ടിന്റെ രഹസ്യാത്മകത ഉറപ്പാക്കുന്ന രീതിയില്‍ പല കവറുകളില്‍ ഇട്ടാകും ബാലറ്റ്.
 
എന്നാല്‍ കോവിഡ്  പോസിറ്റീവായ വ്യക്തിയുടെ വീട്ടില്‍ തപാല്‍ മാര്‍ഗ്ഗം ബാലറ് പേപ്പര്‍ എങ്ങനെ എത്തിക്കും എന്നതുമായി ബന്ധപ്പെട്ട വ്യക്തമായ ചട്ടങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉരുട്ടിക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ മരിച്ചു