ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ശവപ്പെട്ടിയില്‍ കിടക്കുന്ന ജോണിനെ. പൊഴിയൂരില്‍ മൂന്നുമാസം മുന്‍പ് മരിച്ച ജോണിന്റെ മൃതദേഹം ദുരൂഹതയെ തുടര്‍ന്ന് പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്തുകൊണ്ടിരിക്കെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. ജോണിന്റെ ഭാര്യയുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ജോണിന്റെ മരണവാര്‍ത്ത അറിയുന്നത്. വീട്ടിലെത്തുമ്പോള്‍ ജോണ്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മൃതശരീരം വച്ചുതാമസിപ്പിക്കാതെ സംസ്‌കരിക്കുകയും ചെയ്തു.
മരണത്തിനുമുന്‍പ് വീട്ടില്‍ നിന്നും ഉച്ചത്തിലുള്ള റേഡിയോ പാട്ടുകള്‍ കേട്ടതായി നാട്ടുകാര്‍ പറയുന്നു. കൂടാതെ ജോണിന്റെ മകന്‍ രാജന്‍ അര്‍ധരാത്രി ഉറങ്ങികിടന്ന ശവപ്പെട്ടിക്കടക്കാരനെ ഉണര്‍ത്തിയാണ് പെട്ടിവാങ്ങിയത്. ആദ്യം ഹൃദയാഘാതം വന്നാണ് ജോണ്‍ മരിച്ചതെന്നുപറഞ്ഞ കുടുംബം പിന്നീട് ജോണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പറഞ്ഞത്. ജോണിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.