Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രഭാവർമയ്ക്ക് വള്ളത്തോൾ പുരസ്കാരം

ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്ക്

പ്രഭാവർമയ്ക്ക് വള്ളത്തോൾ പുരസ്കാരം
തിരുവനന്തപുരം , തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (12:30 IST)
ഈ വർഷത്തെ വള്ളത്തോൾ പുരസ്കാരം കവിയും ഗാനരചയിതാവുമായ പ്രഭാവർമയ്ക്ക്. അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് പൂരസ്കാരം. നേരത്തെ ഈ കൃതിക്ക് വയലാർ അവാർഡും കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചിരുന്നു.
 
ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കിയാണ് ശ്യാമമാധവം രചിച്ചിരിക്കുന്നത്. വ്യാസ മഹാഭാരതത്തിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ് ഇതെന്നതും ശ്രദ്ധേയമാണ്. ആർദ്രം, സൗപർണിക, അവിചാരിതം തുടങ്ങിയവയാണ് പ്രഭാവർമ്മയുടെ പ്രധാന കൃതികൾ. 
 
കേരളസാഹിത്യ അക്കാദമി അവാർഡ്, മഹാകവി പി പുരസ്കാരം, മലയാറ്റൂർ അവാർഡ്, ചങ്ങമ്പുഴ പുരസ്കാരം, കൃഷ്ണഗീതി പുരസ്കാരം, വൈലോപ്പിള്ളി അവാർഡ്, മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള പുരസ്കാരങ്ങൾ തുടങ്ങിയവയും പ്രഭാവർമയ്ക്ക് ലഭിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു !