Select Your Language

Notifications

webdunia
webdunia
webdunia
webdunia

തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു !

പണമിടപാടുകള്‍ ഉടന്‍ നടത്തിക്കോളൂ...

തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു !
, തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2017 (11:37 IST)
ജാഗ്രത! കരുതിയിരിക്കുക,  കാര്യമായ സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർ ഉൾപ്പെടെയുള്ള പൊതുജനത്തിന് പണികിട്ടുമെന്ന കരുതുന്ന രീതിയിൽ തുടർച്ചയായി നാല് ദിവസങ്ങളിൽ ബാങ്ക് അവധി വരുന്നു. മാസം അവസാനത്തെ  ദിവസങ്ങളിൽ മഹാനവമി, വിജയ ദശമി അവധി പ്രമാണിച്ച് ബാങ്കുകൾ പൂട്ടിയിട്ടും. ഇതിന്റെ തുടർച്ചയായി വരുന്ന ഒക്ടോബർ ഒന്ന് ഞായറാഴ്ചയായതിനാൽ അന്നും ബാങ്കുകൾ പ്രവർത്തിക്കില്ല. 
 
അടുത്ത ദിവസം ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദേശീയ അവധി ദിവസമായതിനാൽ അന്നും ബാങ്കുകൾ ഉണ്ടാവില്ല. തുടർച്ചയായ നാല് ദിവസത്തെ ബാങ്ക് അവധികൾ ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കും എന്നുറപ്പുതന്നെ. അതുപോലെ തന്നെ ബാങ്കുകളുടെ എ.ടി.എമ്മുകളും പണി തന്നേക്കും. തുടർച്ചയായ അവധി എ.ടി.എമ്മുകളെയും ആദ്യ രണ്ട് ദിവസങ്ങൾക്കുള്ളിൽ കാലിയാക്കിയേക്കും. എന്തായാലും കരുതിയിരിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യോഗ സെന്ററിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപ്: വാര്‍ത്ത സമൂഹ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്ന് വി എം സുധീരന്‍; സര്‍ക്കാര്‍ കുറ്റകരമായ മൗനം ഉപേക്ഷിക്കണമെന്നും ആവശ്യം