ഒരു സിനിമയ്ക്ക് മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ട്; മലയാളത്തിലെ മഹാനടൻ‌മാർ പ്രഭാസിനെ മാതൃകയാക്കണമെന്ന് കടകം‌പള്ളി സുരേന്ദ്രൻ

Webdunia
ശനി, 1 സെപ്‌റ്റംബര്‍ 2018 (20:13 IST)
തിരുവന്തപുരം: തെലുങ്ക് നടനായ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ നൽക്കിയത് മലയാളത്തിലെ മഹാനടൻ‌മാർ മാതൃകയാക്കേണ്ട കാര്യമാണെന്ന് മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. ഒരു സിനിമക്ക് തന്നെ മൂന്നും നാലും കോടി പ്രതിഫലം വാങ്ങുന്നവർ നമ്മുടെ നാട്ടിലുമുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി രൂപം നൽകിയ കെയർ കേരള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. പ്രളയ ദുരന്തമുണ്ടായി ആദ്യ ഘട്ടത്തിൽ തന്നെ മറ്റു സിനിമ മേഘലകളിൽ നിന്നും സഹായങ്ങൾ എത്തിയതിനു ശേഷം മാത്രമാണ് മലയാള താരങ്ങൾ സാഹായങ്ങളുമായി എത്തിയത് എന്ന് നേരത്തെ തന്നെ വിമർശനം ഉയർന്നിരുന്നു.  
 
വലിയ പ്രതിഫലം വാങ്ങുന്ന മലയാളത്തിലെ സൂപ്പർസ്റ്റാറുകളെ ലക്ഷ്യം വച്ചുള്ളതാണ് മന്ത്രിയുടെ പരാമർശം. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട 1500 കുടുംബങ്ങൾക്ക് വീടു വച്ചു നൽകുന്നതിനായി സംഘങ്ങളിൽ നിന്നും 75 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

82 വയസ്സായി അധികാരക്കൊതി തീരുന്നില്ലല്ലോ, നിലം തൊടാതെ തോൽപ്പിക്കും, മുല്ലപ്പള്ളിക്കെതിരെ നാദാപുരത്ത് പോസ്റ്റർ

വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ്, ട്രംപുമായി ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

ബിജെപിയുടെ ക്രിസ്ത്യൻ ഔട്ട് റീച്ച് അമ്പേ പാളി, 1926 ക്രിസ്ത്യൻ സ്ഥാനാർഥികളിൽ ജയിച്ചത് 25 പേർ മാത്രം

മയക്കുമരുന്ന് കടത്തുന്നു, മെക്സിക്കോ, ക്യൂബ, കൊളംബിയ അയൽക്കാരെല്ലാം പ്രശ്നക്കാർ, മുന്നറിയിപ്പുമായി ട്രംപ്

നേമത്ത് രാജീവ് ചന്ദ്രശേഖർ, കായംകുളത്ത് ശോഭാ സുരേന്ദ്രൻ : ആദ്യഘട്ടമായി 30 സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ബിജെപി, ജനുവരി 12 മുതൽ പ്രചാരണം തുടങ്ങും

അടുത്ത ലേഖനം
Show comments