യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയിലായെന്ന വാര്‍ത്ത വ്യാജമാണെന്ന് യു പ്രതിഭ പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്. കുട്ടനാട് എക്‌സൈസാണ് പ്രതിഭയുടെ മകന്‍ കനിവിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. തകഴി പാലത്തിനടിയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. കനിവും സുഹൃത്തുക്കളും മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു എക്‌സൈസ് പരിശോധന നടത്തിയത്.
ഈ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മൂന്ന് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് സ്ഥലത്തെത്തിയത്. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും യു പ്രതിഭ എംഎല്‍എ പ്രതികരിച്ചു.
വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്ത വന്നത് മുതല്‍ നിരവധി ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എക്‌സൈസ് ചോദ്യം ചെയ്തതിനെ മകനെ കഞ്ചാവുമായി പിടിച്ചു എന്നാണ് വാര്‍ത്തകള്‍ വരുന്നതെന്നും ഒരാള്‍ എംഎല്‍എ ആയതും പൊതുപ്രവര്‍ത്തകയായതുകൊണ്ടും ഇത്തരം വാര്‍ത്തകള്‍ക്ക് മേലേജ് കിട്ടുമെന്നും പ്രതിഭ എംഎല്‍എ പറഞ്ഞു.