Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതില്‍ കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതില്‍ കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം

ശ്രീനു എസ്

തിരുവനന്തപുരം , വെള്ളി, 26 ജൂണ്‍ 2020 (09:46 IST)
പ്രവാസികളെ വിമാനത്തില്‍ തിരികെ കൊണ്ടുവരുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സെക്രട്ടറി  സഞ്ജയ് ഭട്ടാചര്യ അയച്ച കത്തിലാണ് കേരളത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നത്. വന്ദേ ഭാരത് മിഷന്‍ ഫ്‌ലൈറ്റുകളുടെ സുഖമമായ നടത്തിപ്പിന് ഈ നിര്‍ദ്ദേശങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം കേരളാ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്തയ്ക്ക് അയച്ച കത്തില്‍ പറയുന്നു.
 
മടങ്ങി വരുന്ന പ്രവാസികള്‍ക്ക് എന്‍ 95 മാസ്‌ക്ക്, ഫേസ് ഷീല്‍ഡ്, കൈയുറകള്‍ തുടങ്ങിയവ ഉറപ്പാക്കുവാന്‍ എയര്‍ ലൈനുകളോടു കേരളത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണെന്ന്   സെക്രട്ടറി അറിയിച്ചു. ഗള്‍ഫിലെ എംബസികള്‍ക്ക് കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ വിദേശ കാര്യ മന്ത്രാലയം തന്നെ കൈമാറും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നേക്കും എന്ന് മുന്നറിയിപ്പ്