ട്യൂബ് രൂപത്തിലുള്ള മൈലാഞ്ചി വാങ്ങി പുരട്ടി; ഗർഭിണിയുടെ കൈ പൊള്ളി വീർത്തു

ആലുവ കടുങ്ങല്ലൂർ സ്വദേശിനിയായ യുവതിക്കാണ് കൈയിൽ പൊള്ളലേറ്റത്.

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2019 (07:50 IST)
കടയിൽ നിന്നും ട്യൂബിൽ ലഭിക്കുന്ന മൈലാഞ്ചി വാങ്ങി കൈയിലണിഞ്ഞ പെൺകുട്ടിയുടെ കൈ പൊള്ളി വിയർത്തു. ആലുവ കടുങ്ങല്ലൂർ സ്വദേശിനിയായ യുവതിക്കാണ് കൈയിൽ പൊള്ളലേറ്റത്. പൊള്ളിവീർത്ത കൈത്തണ്ടയും വിരലുകളും മൂന്നാഴ്ച കഴിഞ്ഞിട്ടും പൂർണ്ണ സുഖം പ്രാപിച്ചിട്ടില്ല.
 
അധ്യാപികയായ 32കാരിക്കാണ് മൈലാഞ്ചി പുരട്ടിയപ്പോൾ പൊള്ളലേറ്റത്. കൈയിൽ തേച്ച് അര മണിക്കൂർ കഴിയുമ്പോഴേയ്ക്കും ഉണങ്ങും. തുടർന്ന് സ്റ്റിക്കർ പോലെ പറിച്ചെടുക്കാം. വരകളും പൂക്കളും അതിനകം ടാറ്റു പോലെ പതിയുമെന്ന് കടക്കാരൻ പറഞ്ഞതായി യുവതി പറയുന്നു. രാത്രിയാണ് യുവതി മൈലാഞ്ചിയിട്ടത്. എന്നാൽ പിറ്റേന്ന് രാവിലെ ചൊറിച്ചിലും പ്രയാസങ്ങളും തുടങ്ങി.
 
താമസിയാതെ കൈ നീരു വച്ച് വിയർത്തു. വളയും മോതിരങ്ങളും അതിൽ കുടുങ്ങി. കളമശേരിയിലെ ത്വക്‌രോഗ വിദഗ്ദയുടെ കീഴിൽ ചികിത്സയിലാണിപ്പോൾ. യുവതി ഗർഭിണിയായതിനാൽ മരുന്നുകൾ കഴിക്കാൻ നിയന്ത്രണമുള്ളതു കൊണ്ടാണ് സുഖം പ്രാപിക്കാൻ താമസം നേരിട്ടത്. ഓയിന്മെൻറ്റ് മാത്രമേ പുരട്ടാനാവൂ. മൈലാഞ്ചിയിലെ കൃത്രിമ രാസപദാർഥങ്ങൾ ചർമ്മം വലിച്ചെടുത്തതാണ് പൊള്ളലിനു കാരണമായതെന്ന് ഡോക്ടർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അതിതീവ്രമഴയും റെഡ് അലർട്ടും, ഇടുക്കി ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments