പ്രേം നസീറിനെ രാഷ്ട്രീയത്തിലിറക്കാൻ കെ കരുണാകരൻ പഠിച്ചപണി പതിനെട്ടും നോക്കി, ഇ‌ൻ‌കം ടാക്സ് റെയിഡിന് പിന്നിലെ കാരണം അതായിരുന്നു; വെളിപ്പെടുത്തലുമായി നസീറിന്റെ മകൻ

ബുധന്‍, 16 ജനുവരി 2019 (09:29 IST)
നിത്യഹരിത നായകൻ പ്രേം നസീറിനെ രാഷ്ട്രിയത്തിലിറക്കാൻ മുൻ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ ചരടുവലിച്ചിരുന്നതായി നസീറിന്റെ മകന്റെ വെളിപ്പെടുത്തൽ. കോൺഗ്രസ് നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് നസീർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് എന്നും ഷാനവാസ് നസീർ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
 
സ്വന്തമായി രാഷ്ടീയ പാർട്ടി ഉണ്ടാക്കാൻ സമ്പത്തിക പിന്തുണ നൽകാം എന്ന് വ്യക്തമാക്കി ആദ്യം മറ്റൊരു കൂട്ടരാണ് രംഗത്തെത്തിയത്. എന്നാൽ അച്ഛൻ അവരിൽ നിന്നും നയപരമായി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതറിഞ്ഞതോടെയാ‍ണ് കെ കരുണാകരന്റെ ഇടപെടൽ ഉണ്ടാവുന്നത്.  
 
തുടർന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി സീറ്റ് വഗ്ധാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ മത്സരിക്കാനില്ല എന്ന നിലപാടിൽതന്നെ അച്ഛൻ ഉറച്ചുനിൽക്കുകയായിരുന്നു. ഒടുവിൽ പ്രചരണത്തിനിറങ്ങാം എന്ന് സമ്മതിച്ചു. അന്ന് ഉണ്ടായ ഇൻ‌കം ടാക്സ് റെയിഡ് അച്ഛനെ നിർബന്ധിച്ച് രാഷ്ട്രീയത്തിലിറക്കുന്നതിന്റെ ഭാഗമായിരുന്നു എന്നും ഷാനവസ് വ്യക്തമാ‍ക്കി.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു, റിമ; ആരാധകരെ ആകാംക്ഷയിലാക്കി സൂപ്പർ താരങ്ങൾ!