Webdunia - Bharat's app for daily news and videos

Install App

കേരള സര്‍ക്കാരിന്റെ മലയാള ഭാഷാ ബില്ലിന് അനുമതി നിഷേധിച്ച് രാഷ്ട്രപതി

ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ലഭിച്ചു.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 29 മെയ് 2025 (13:00 IST)
മലയാള ഭാഷയുടെ ഉന്നമനത്തിനും പരിപോഷണത്തിനുമായി നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുമതി നിഷേധിച്ചു. അനുമതി നിഷേധിക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. 2015 ഡിസംബറിലാണ് ബില്‍ പാസാക്കിയത്. ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ സന്ദേശം കഴിഞ്ഞ ദിവസം രാജ്ഭവനില്‍ ലഭിച്ചു.
 
തമിഴ്, കന്നഡ ഉള്‍പ്പെടെയുള്ള ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്ന് ഭയന്ന് ബില്‍ രാഷ്ട്രപതിക്ക് അയച്ചത് അന്നത്തെ ഗവര്‍ണര്‍ പളനിസാമി സദാശിവമാണ്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമവകുപ്പും ശുപാര്‍ശ ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അനുമതി നിഷേധിച്ചുള്ള ഉത്തരവ് ഗവര്‍ണര്‍ സര്‍ക്കാരിന് തിരിച്ചയക്കും. 1969 ലെ ഔദ്യോഗിക ഭാഷാ നിയമപ്രകാരം, കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷോ മലയാളമോ ആയിരിക്കും. ഇത് റദ്ദാക്കി മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ ബില്‍ നിയമസഭ പാസാക്കിയിരുന്നു. അതോടൊപ്പം തന്നെ ആഭ്യന്തര മന്ത്രാലയം ഉന്നയിച്ച സംശയങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൊണ്ട് 2024 ഏപ്രില്‍ 1 ന് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ മുഖേന കേന്ദ്ര സര്‍ക്കാരിന് ഒരു കത്ത് അയച്ചിരുന്നു.
 
ബില്ലിലെ വ്യവസ്ഥകളില്‍ പറയുന്നത് സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കുക, സെക്രട്ടേറിയറ്റിലെ സിവില്‍ സര്‍വീസ് പരിഷ്‌കരണ വകുപ്പിനുള്ളില്‍ മലയാള ഭാഷാ വികസന വകുപ്പ് സ്ഥാപിക്കുക, ബില്ലുകള്‍, പാസാക്കിയ നിയമങ്ങള്‍, ഗവര്‍ണറുടെ ഉത്തരവുകള്‍, ജില്ലാ കോടതി ഭാഷ, പെറ്റിക്കേസുകളിലെയും സെമി-ജുഡീഷ്യല്‍ സ്ഥാപനങ്ങളിലെയും വിധിന്യായങ്ങള്‍, പിഎസ്സി പരീക്ഷകള്‍ എന്നിവയില്‍ മലയാളം നിര്‍ബന്ധമാക്കുക എന്നിവയാണ്.
 
അതേസമയം, 2022 ഡിസംബറില്‍ പാസാക്കിയ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യാജ വെളിച്ചെണ്ണയാണെന്ന് തോന്നിയാല്‍ ഈ നമ്പരില്‍ പരാതിപ്പെടാം

പൊട്ടിയ വൈദ്യുതി ലൈനുകളില്‍ നിന്നുള്ള വൈദ്യുതാഘാതമേറ്റ് തിരുവനന്തപുരത്തും കോഴിക്കോടും രണ്ടുമരണങ്ങള്‍

സര്‍ക്കാര്‍ മുന്നറിയിപ്പ്: ഈ ആപ്പുകള്‍ ഉടനടി നീക്കം ചെയ്യുക, അബദ്ധത്തില്‍ പോലും അവ ഡൗണ്‍ലോഡ് ചെയ്യരുത്

എണ്ണവിലയിൽ കൈ പൊള്ളുമെന്ന പേടി വേണ്ട,ഓണക്കാലത്ത് വിലക്കുറവില്‍ അരിയും വെളിച്ചെണ്ണയും ലഭ്യമാക്കുമെന്ന് സപ്ലൈക്കോ

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

അടുത്ത ലേഖനം
Show comments