Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മധുരയിൽ നിന്നും വിജയ് മത്സരിക്കും, തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; തമിഴക വെട്രി കഴകം

മധുര വെസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത്

VIJAY

നിഹാരിക കെ.എസ്

, ശനി, 24 മെയ് 2025 (14:16 IST)
2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് മധുരയിൽ നിന്നും മത്സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാൽ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. മധുര വെസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നും മത്സരിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നാണ് ഇവർ വ്യക്തമാക്കുന്നത്.
 
വിജയ് മധുരയിൽ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര വെസ്റ്റ് മണ്ഡലത്തിൽ നിന്ന മത്സരിച്ചു വിജയിച്ചാണ് എംജിആർ രാഷ്ട്രീയത്തിൽ അതികായനായി മാറിയത്. ഇക്കാരണത്താലാണ് വിജയ് ഇതേ മണ്ഡലത്തിൽ കന്നിയങ്കം കുറിക്കാൻ ആഗ്രഹിക്കുന്നത്. 
 
കഴിഞ്ഞവർഷം ഡിസംബറിൽ വിക്രവാണ്ടിയിൽ നടന്ന ടിവികെ സമ്മേളനത്തിൽ പാർട്ടിയുടെ നയങ്ങളും പതാകയും വിജയ് പുറത്തിറക്കിയിരുന്നു. നിലവിൽ അഭിനയിക്കുന്ന സിനിമ പൂർത്തിയാക്കിയശേഷം മുഴുവൻസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് വിജയിന്റെ തീരുമാനം. ജന്മദിനമായ ജൂൺ 22-ന് വിജയിൽ നിന്ന് കൂടുതൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് ടിവികെ നേതാക്കൾ വ്യക്തമാക്കി. ഡിഎംകെ-അണ്ണാഡിഎംകെ-ബിജെപി മുന്നണികൾക്കെതിരെയാണ് തന്റെ മത്സരമെന്ന് വിജയിയും പാർട്ടിയും വ്യക്തമാക്കിയിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മൂട്ടിയോ മോഹൻലാലോ?'; മാളവികയുടെ മറുപടി ഹൃദയത്തിലേറ്റി ആരാധകർ