Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

കോന്നി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്.

Independence Day President Police Medal സ്വാതന്ത്യദിനം രാഷ്ട്രപതി പോലീസ് മെഡൽ

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 22 ഒക്‌ടോബര്‍ 2025 (08:34 IST)
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ ഏഴരയോടെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് രാഷ്ട്രപതി പുറപ്പെട്ടിട്ടുണ്ട്. പിന്നാലെ ഹെലികോപ്റ്ററില്‍ പത്തനംതിട്ടയിലേക്ക് തിരിച്ചു. കോന്നി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത്. 
 
പിന്നീട് റോഡ് മാര്‍ഗ്ഗം പമ്പയിലേക്ക് പോകും. പമ്പയില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച ശേഷം സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തില്‍ പോകും. രാഷ്ട്രപതി ഇരുമുടി കെട്ടുമായി പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. രാഷ്ട്രപതിയെ തന്ത്രി കണ്ടര് മഹേഷ് മോഹനര് പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കും. 12ന് ശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച് രാത്രിയോടെ രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് പോകും.
 
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് ശബരിമലയില്‍ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് വരെ മറ്റു തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലിനപ്പുറം പ്രവേശനമില്ല. ഒക്ടോബര്‍ 24നാണ് രാഷ്ട്രപതി തിരിച്ച് ജില്ലയിലേക്ക് മടങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്