Webdunia - Bharat's app for daily news and videos

Install App

വിപ്ലവം ഉണ്ടാകും, വാളയാർ പെൺകുട്ടികൾക്ക് നീതിവേണം, മുന്നറിയിപ്പുമായി പൃഥ്വിരാജ്

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (15:47 IST)
വാളയാറിൽ സഹോദരിമാർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ട സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി നടൻ പൃഥ്വിരാജ്. ഇരക്ക് നീതി ആവശ്യപ്പെട്ട് പൃഥ്വി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി. ഇത്തരം സംഭവങ്ങളിൽ നിരന്തരം കുറിപ്പുകൾ എഴുതേണ്ട അവസ്ഥയിലേക്ക് സമൂഹം മാറി എന്ന് പൃഥ്വി കുറിപ്പിൽ പറയുന്നു.  
 
സമൂഹത്തിൽ ഒരു പ്രശ്നമുണ്ടായാൽ സാമൂഹ്യ മാധ്യമങ്ങളിലെ ജനക്കൂട്ടം ഇടപെട്ട് ഒരു മൂവ്മെന്റ് ഉണ്ടായാൽ മാത്രമേ നടപടി ഉണ്ടാകു എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു എന്നും പൃഥ്വി കുറിപ്പിൽ പറയുന്നുണ്ട്. ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോൾ എല്ലായിപ്പോഴും വിപ്ലവം ഉണ്ടായിട്ടുണ്ട് എന്ന് സർക്കാരിനെ ഒർമ്മപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് പൃഥ്വി പോസ്റ്റിലൂടെ.  
 
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
 
അത്തരമൊരു സമയത്തിലാണ് വീണ്ടും നമ്മൾ, സാമൂഹ്യ മാധ്യമങ്ങളിൽ കുറച്ച് ഫോളോവേഴ്സ് ഉള്ള ആളുകൾ (ഞാൻ ഉൾപ്പെടെ) വൈകാരികമായ വാക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന സമയം. രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടു എന്നും ഒരു സമൂഹമെന്ന നിലയിൽ നമ്മൾ എങ്ങനെ നീതിക്ക് അർഹരാണ് എന്നും, “ഹാഷ്‌ടാഗുകൾ” ഉപയോഗിച്ച് എന്നങ്ങനെ പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടാം എന്നുമെല്ലാം പറയുന്ന കുറിപ്പുകൾ.
 
എന്നാൽ ഈ കുറിപ്പുകളിൽ ഏകമാനമായ സ്വഭാവമാണ് ഭയപ്പെടുത്തുന്നത്. എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പോരട്ടത്തിന് വേണ്ടിയുള്ള ആഹ്വനവുമായി എങ്ങനെ ആ കുറിപ്പ് സൈൻ ഓഫ് ചെയ്യാമെന്നും നിങ്ങൾക്കറിയാം. അതിൽ നിങ്ങൾ ഒരു വിദഗ്ദ്ധനാണ്. അങ്ങനെയായി തീർന്നിരിക്കുന്നു നിങ്ങൾ. 
 
“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്ക് നീതി വേണം”. “ബലാത്സംഗികളെ ശിക്ഷിക്കുക”.
 
ഇതെല്ലാം ഇങ്ങനെ പറയേണ്ടതുണ്ടോ ഒരു സിസ്റ്റം പ്രവർത്തിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു ജനക്കൂട്ടത്തിന്റെ ഇടപെടൽ ആവശ്യമുണ്ടോ ? ആ രൂപത്തിലേക്ക് നമ്മൾ മാറിക്കഴിഞ്ഞോ ? ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായിപ്പോഴും വിപ്ലവം ഉണ്ടാകും. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. 
 
എന്ന് പൃഥ്വിരാജ് സുകുമാരൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയ്ക്ക് മുട്ടന്‍ പണി നല്‍കി ചൈന; ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ക്കും 34 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തി

ഇനിമുതല്‍ സംസ്ഥാനത്തിനകത്തേക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടിന് തന്നെ ഒന്നാം സ്ഥാനം

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്

അടുത്ത ലേഖനം
Show comments