ബെൻസിന്റെ കരുത്തൻ ജി വാഗൺ സ്വന്തമാക്കി ആസിഫ് അലി

ശനി, 26 ഒക്‌ടോബര്‍ 2019 (18:12 IST)
മെഴ്സിഡെസ് ബെൻസിന്റെ കരുത്തൻ ജി വാഗൺ സ്വന്തമാക്കി ആസിഫലി. മലയാള സിനിമ ഇൻഡസ്ട്രിയിലെ ആദ്യ ജി വാഗൺ ആണിത്. വാഹനത്തിന്റെ കരുത്തുകൂടിയ പെർഫോമൻസ് പതിപ്പായ ജി 55 എംജിയെയാണ് ആസിഫ് അലി വാഹന നിരയിലേക്ക് എത്തിച്ചിരിക്കുന്നത്.
 
ഗുരുഗ്രാം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു പ്രമുഖ സെക്കൻഡ് ഹാൻഡ് ഷോറൂമിൽനിന്നുമാണ് 2012 മോഡൽ ജി വാഗൺ 55 എംജി താരം സ്വന്തമാക്കിയത്. 1979ലാണ് ആദ്യ ജി വാഗണെ ബെൻസ് പുറത്തിറക്കുന്നത്. 2005 മുതൽ 2012 വരെയുള്ള കാലഘട്ടത്തിൽ പുറത്തിറങ്ങിയ തലമുറയിലെ ജി വാഗൺ 55 എംജിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ആസിഫ് സ്വന്തമാക്കിയ വാഹനം 2014ൽ രജിസ്റ്റർ ചെയ്താണ്. 507 പിഎസ് കരുത്തും 700 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 5.5 ലിറ്റർ വി8 പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹനൻ വൈദ്യർ അറസ്റ്റിൽ