ടെന്നിസിയിലെ വാഹനത്തിന് മുന്നിൽ ചാടിയ പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് വനംവകുപ്പ്. കൊടും വിഷമുള്ള കോപ്പർഹെഡ് വിഭാഗത്തിൽപ്പെട്ട പാമ്പാണ് കാറിന് മുന്നിൽ ചാടിയത് 49.5 നീളമുണ്ടായിരുന്നു പാമ്പിന് വാഹനത്തിന്റെ ടയർ പാമ്പിനെ ദേഹത്തുകൂടി കയറിയിറങ്ങിയ പാമ്പ് തൽക്ഷണം തന്നെ മരിച്ചു.
ബോളിവറിലെ പഴയ ഹൈവേയിലൂടെ ട്രക്കിൽ സഞ്ചരിക്കുകയായിരുന്നു 64കാരൻ സ്റ്റീവൻ ഓടിച്ചുകൊണ്ടിരുന്ന ട്രക്കിന് മുന്നിലേക്ക് പെട്ടന്ന് ഇഴഞ്ഞു വരികയായിരുന്നു. വാഹനം നിർത്തി സ്റ്റീവൻ പരിശോധിച്ചപ്പോഴാണ് കൊടിയ വിഷമുള്ള കോപ്പർഹെഡ് സ്നേക്കാണ് എന്ന് മനസിലായത്.
വലിയ കോപ്പർഹെഡ് പാമ്പിനെ കാണുന്നത് ആദ്യമായതിനാൽ ഇയാൾ പാമ്പിനെ ട്രക്കിലേക്ക് എടുത്തുവച്ചു. പാമ്പിനെ സ്റ്റീവൻ മറ്റൊരു സുഹൃത്തിനെയും കാണിച്ചു. പിന്നീട് ഇരുവരും ചേർന്ന് പാമ്പിനെ വനം വാകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി ഈ വിഭാഗത്തിൽ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ പാമ്പിന് സ്റ്റീവന് ലഭിച്ച പാമ്പിനേക്കാൾ വെറും മൂന്ന് ഇഞ്ച് നീളം മാത്രമാണ് കൂടുതൽ ഉണ്ടായിരുന്നത്.