Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രി കണ്ണുരുട്ടിയതോടെ ‘ഡബിള്‍ ബെല്‍’; ബസുടമകളുടെ ആവശ്യം അംഗീകരിച്ചില്ല - ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം , ചൊവ്വ, 20 ഫെബ്രുവരി 2018 (10:04 IST)
അഞ്ച് ദിവസമായി നടന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസുടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടും ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ബസുടമകൾ സമരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ചാണ് സമരം പിൻവലിക്കുന്നതെന്നാണ് ബസുടമകള്‍ വ്യക്തമാക്കി. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നുവെന്നും തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ പിന്നീട് ചർച്ചയാവാമെന്ന് ഉറപ്പുകിട്ടിയെന്നും ബസുടമകൾ അറിയിച്ചു.

അതേസമയം, ബസുടമകള്‍ക്കിടെയിലെ ഭിന്നത പരസ്യമായി. ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടക്കത്തില്‍ തന്നെ ബിജെപിക്ക് ‘കൊട്ട്’ കൊടുത്ത് ഉലകനായകന്‍‍; കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ