Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യ ബസുകളുടെ പണിമുടക്ക്, കെഎസ്ആർടി‌സി കൂടുതൽ സർവീസ് നടത്തും

സ്വകാര്യ ബസുകളുടെ പണിമുടക്ക്, കെഎസ്ആർടി‌സി കൂടുതൽ സർവീസ് നടത്തും
, തിങ്കള്‍, 8 നവം‌ബര്‍ 2021 (19:27 IST)
സംസ്ഥാനത്തെ സ്വകാര്യബസുകൾ ചൊവ്വാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ സർവീസ് നടത്താൻ തീരുമാനിച്ച് കെ എസ് ആർ ടി സി. ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവീസ് ലഭ്യമാക്കാൻ അധികൃതർ നിർദേശം നൽകി.
 
സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന റൂട്ടുകളിൽ കെഎസ്ആർടി‌സി സ്പെഷ്യൽ സർവീസ് നടത്തും. കൂടാതെ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന റൂട്ടുകളിൽ വരുമാനം കുറഞ്ഞ കെഎസ്ആർ ടിസി ബസുകൾ ക്രമീകരിക്കും.
 
വിദ്യർത്ഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ് സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യ ബസുകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 5404 പേർക്ക് കൊവിഡ്, 80 മരണം