വയനാട്ടിലെ നിയുക്ത എം പിയായി പ്രിയങ്കാ ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും. സത്യപതിജ്ഞയ്ക്ക് ശേഷം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയുന്നതിനായി നിയുക്ത എം പി ഈ മാസം 30നും ഡിസംബര്‍ ഒന്നിനും മണ്ഡലത്തില്‍ പര്യടനം നടത്തും.
നാളെ എം പിയായി ചുമതലയേറ്റതിന് പിന്നാലെ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം പ്രിയങ്കാ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കുമെന്ന് എംഎല്‍എ ഐ സി ബാലകൃഷ്ണന് പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത് ആലോചനയിലുണ്ടെന്നും ബാലകൃഷ്ണന് പറഞ്ഞു. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഡിസംബര്‍ ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും. ഉപതിരെഞ്ഞെടുപ്പില്‍ 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ വിജയം.