Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ പ്രിയങ്കാ തരംഗം തന്നെ, പോളിംഗ് കഴിഞ്ഞ തവണയേക്കാൾ കുറവ് വന്നിട്ടും ഭൂരിപക്ഷം മൂന്നര ലക്ഷത്തിന് മുകളിൽ!

Priyanka gandhi

അഭിറാം മനോഹർ

, ശനി, 23 നവം‌ബര്‍ 2024 (12:46 IST)
Priyanka gandhi
വോട്ടിംഗ് നിരക്കില്‍ കുറവ് വന്നതോടെ ഭൂരിപക്ഷത്തില്‍ കുറവുണ്ടാകുമെന്ന് കരുതപ്പെട്ടിരുന്നെങ്കിലും വയനാട്ടിനെ പിടിച്ച് കുലുക്കി പ്രിയങ്കാ തരംഗം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യഘട്ടം മുതല്‍ തന്നെ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കാ ഗാന്ധി ഭൂരിപക്ഷം മൂന്നര ലക്ഷമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. പോളിംഗ് കുറഞ്ഞതോടെ ഭൂരിപക്ഷത്തെ അത് ബാധിക്കുമോ എന്ന അഭ്യൂഹങ്ങളെല്ലാം ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്.
 
നാലു ലക്ഷത്തോളം ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു വോട്ടെടുപ്പ് അവസാനിച്ചതോടെ കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നത്. ഇത് ശരിവെയ്ക്കുന്നതാണ് വയനാട്ടില്‍ നിന്നുള്ള ഫലവും. മണ്ഡലത്തില്‍ 80,000 ഉറച്ച വോട്ടുകളാണ് ബിജെപിക്കുള്ളത്. ഇതില്‍ കാര്യമായ കോട്ടം തട്ടിയിട്ടില്ല എന്നതാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഇടത് വോട്ടുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത് എന്ന് ഉറപ്പായിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala By Election results 2024: പാലക്കാട് ബിജെപിയെ മലർത്തിയടിച്ച് രാഹുൽ, പ്രിയങ്കയുടെ ലീഡ് നില 3 ലക്ഷം കടന്ന് മുന്നോട്ട്, ചേലക്കരയിൽ ആഘോഷം തുടങ്ങി എൽഡിഎഫ്