Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎസ്സി ബിരുദതല പ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാല്‍ എഴുതാത്തവര്‍ക്ക് വീണ്ടും അവസരം

പിഎസ്സി ബിരുദതല പ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാല്‍ എഴുതാത്തവര്‍ക്ക് വീണ്ടും അവസരം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 നവം‌ബര്‍ 2022 (09:33 IST)
പിഎസ്സി ബിരുദതല പ്രാഥമിക പരീക്ഷ മതിയായ കാരണങ്ങളാല്‍ എഴുതാത്തവര്‍ക്ക് വീണ്ടും അവസരം. ഒക്ടോബര്‍ 22, നവംബര്‍ 19 തീയതികളിലെ പരീക്ഷാദിവസം അംഗീകൃത സര്‍വകലാശാലകള്‍, സ്ഥാപനങ്ങള്‍ നടത്തുന്ന പരീക്ഷയുള്ളവര്‍ രണ്ട് പരീക്ഷകളുടേയും അഡ്മിഷന്‍ ടിക്കറ്റ്, ചികിത്സയിലുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പരീക്ഷാദിവസം വിവാഹം നടക്കുന്ന ഉദ്യോഗാര്‍ഥികള്‍ തെളിവുസഹിതം അപേക്ഷിച്ചാലോ ഡിസംബര്‍ 10ന് നടക്കുന്ന മൂന്നാം ഘട്ട പരീക്ഷ എഴുതുവാന്‍ അവസരം നല്കും.
 
ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉള്‍പ്പെടുന്ന പിഎസ്സി. ജില്ലാ ഓഫീസില്‍ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നല്കണം. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകള്‍ പിഎസ്സി ആസ്ഥാന ഓഫീസിലെ ഇഎഫ് വിഭാഗത്തില്‍ നല്കണം. 14 മുതല്‍ 30 വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉക്രൈന്‍ അധിനിവേശത്തില്‍ ഒരു ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് അമേരിക്ക