Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെട്രോമാന് പിന്നാലെ പയ്യോളി എക്‌സ്‌പ്രസും ബിജെപിയിൽ എത്തിയേക്കും, ഇടപെടുന്നത് കേന്ദ്ര നേതൃത്വം

പിടി ഉഷ
, വ്യാഴം, 18 ഫെബ്രുവരി 2021 (14:24 IST)
മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ കായികതാരം പിടി ഉഷയും ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. പിടി ഉഷയെ അംഗത്വമെടുപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സജീവമാക്കാനും ബിജെപി നേതൃത്വം ശ്രമം തുടങ്ങി. പൊതുസമ്മതരായവരെ പാർട്ടിയിലെത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
 
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ സെലിബ്രിറ്റികള്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ചുള്ള ക്യാമ്പെയിനില്‍ പി.ടി ഉഷയും പങ്കാളിയായിരുന്നു. കേന്ദ്ര നേതൃത്വം നേരിട്ട് തന്നെ പിടി ഉഷയെ രംഗത്തിറക്കാൻ ഇടപെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയിലായിരിക്കും പി.ടി ഉഷയും അംഗത്വമെടുക്കുകയെന്നാണ് സൂചന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താരങ്ങള്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത് ടൈറ്റാനിക്കിലേക്ക് ടിക്കറ്റ് എടുക്കുന്നതിന് തുല്യം: വിജയരാഘവന്‍