Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷ്യ കിറ്റും റേഷനും വാങ്ങാത്തവരുടെ മുൻഗണനാ പദവി പരിശോധിയ്ക്കാൻ സർക്കാർ

ഭക്ഷ്യ കിറ്റും റേഷനും വാങ്ങാത്തവരുടെ മുൻഗണനാ പദവി പരിശോധിയ്ക്കാൻ സർക്കാർ
, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (11:09 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റും കഴിഞ്ഞ ആറുമാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെയും മുൻഗണ പദവി സർക്കാർ പരിശോധിയ്ക്കുന്നു. സംസ്ഥാനത്തെ മുപ്പതിനായിരത്തിലേറെ റേഷന്‍ കാര്‍ഡ് ഉടമകള്‍ കഴിഞ്ഞ ആറ് മാസമായി തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരാണെന്ന് വ്യക്തമായതോടെയാണ് ഇവരുടെ മുൻഗണന പദവിയുടെ അർഹത സർക്കാർ പരിശോധിയ്ക്കുന്നത്. 
 
റേഷനും ഭക്ഷ്യ കിറ്റും വാങ്ങാത്തവരുടെ പട്ടിക എല്ലാ റേഷന്‍ കടകളിലും, വില്ലേജ് ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രദര്‍ശിപ്പിക്കും. റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകള്‍ക്ക് നോട്ടീസ് നൽകും ഇവരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ.
 
മുന്‍ഗണനാ പരിഗണന ഉണ്ടായിട്ടും അര്‍ഹതപ്പെട്ട റേഷൻ വിഹിതം വാങ്ങാതെ ലാപ്സ് ആക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിലുള്ള കുടുംബങ്ങളോടു കാട്ടുന്ന അനീതിയാണ് എന്നതിനാലാണ് നീക്കം. ഭക്ഷ്യകിറ്റ് വാങ്ങാത്തവര്‍ക്ക് റേഷന്‍ ലഭിക്കില്ലെന്ന പ്രചാരണം തെറ്റാനെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് വ്യക്താമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിയ്ക്കാൻ വകയില്ല; 16 കാരിയായ മകളെ ബന്ധുവീട്ടിലേയ്ക്ക് പറഞ്ഞയച്ചു. മകളെ വിറ്റു എന്ന് ആരോപിച്ച് പിതാവിനെ ആൾകൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി