Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്കുകളില്‍ നീണ്ട നിര; ആളുകള്‍ക്ക് പണം മാറി ലഭിച്ചു തുടങ്ങി; കോഴിക്കോട് പണം മാറാനെത്തിയവര്‍ക്ക് 2000 ന്റെ നോട്ടുകള്‍ ലഭിച്ചു

പണം മാറിലഭിച്ച് തുടങ്ങി

ബാങ്കുകളില്‍ നീണ്ട നിര; ആളുകള്‍ക്ക് പണം മാറി ലഭിച്ചു തുടങ്ങി; കോഴിക്കോട് പണം മാറാനെത്തിയവര്‍ക്ക് 2000 ന്റെ നോട്ടുകള്‍ ലഭിച്ചു
തിരുവനന്തപുരം , വ്യാഴം, 10 നവം‌ബര്‍ 2016 (10:44 IST)
രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായതിന് ശേഷമുള്ള ബാങ്കുകളുടെ ആദ്യ പ്രവൃത്തിദിനത്തില്‍ മിക്ക ബാങ്കുകളുടെയും മുന്നില്‍ ആവശ്യക്കാരുടെ നീണ്ടനിര. കറന്‍സികള്‍ മാറ്റി വാങ്ങാനായി ബാങ്കുകള്‍ തുറക്കുന്നതിനു മുമ്പു തന്നെ ആളുകള്‍ എത്തിയിരുന്നു.
 
കറന്‍സികള്‍ മാറുന്നതിനുള്ള ഫോമുകള്‍ പൂരിപ്പിച്ച് കാത്തിരുന്നു. പത്തുമണിക്ക് ബാങ്കുകള്‍ തുറന്നതോടെ മിക്ക ബാങ്കുകളിലും കറന്‍സി മാറി ലഭിച്ചു. എന്നാല്‍, കൊച്ചിയിലും മറ്റും ചില ബാങ്കുകള്‍ രാവിലെ കറന്‍സി മാറി നല്കുന്നത് തടസ്സപ്പെട്ടു.
 
രാവിലെ അഞ്ചു മണിയോടെ തന്നെ ആളുകള്‍ ബാങ്കുകളിലേക്ക് എത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ കറന്‍സി മാറാന്‍ എത്തിയവര്‍ക്ക് 2000 രൂപയുടെ നോട്ടുകളും ലഭിച്ചു. സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളില്‍ നിന്നായിരിക്കും കറന്‍സി മാറി ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈറിസ് മിസ്ട്രിക്ക് പകരം ഇഷാത് ഹുസൈൻ ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും