Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൈറിസ് മിസ്ട്രിക്ക് പകരം ഇഷാത് ഹുസൈൻ ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും

ഇഷാത് ഹുസൈൻ ​ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും

സൈറിസ് മിസ്ട്രിക്ക് പകരം ഇഷാത് ഹുസൈൻ ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും
, വ്യാഴം, 10 നവം‌ബര്‍ 2016 (10:42 IST)
ഇഷാത് ഹുസൈൻ ടാറ്റാ കൺസൾട്ടൻസി ചെയർമാനാകും. നിലവിൽ കമ്പനിയുടെ ഫിനാൻസ് ഡയറക്ടറാണ് ഇഷാത് ഹുസൈൻ. ഇഷാതിനെ ചെയർമാനാക്കുന്നതിനെ സംബന്ധിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസിന് ടാറ്റാ സൺസ് കത്ത് നൽകിയിട്ടുണ്ട്. ടാറ്റാ സൺസ് കമ്പനി ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയതായി ദേശീയ മാധ്യമങ്ങ‌ൾ റിപ്പോർട്ട് ചെയ്യുന്നു.
 
ടാറ്റാ സൺസിലേക്ക് വരുന്നതിന് മുൻപ് 10 വർഷക്കാലം ഇഷാത് ടാറ്റാ സ്റ്റീലിൽ സീനിയർ വൈസ് പ്രസിഡന്റും എക്സിക്യൂട്ടീൿ ഡയറക്ടറുമായിരുന്നു. 1999 ജൂലൈ ഒന്നിനാണ് ഇഷാത് ടാറ്റാ സൺസിലെത്തുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് 2000 മുതൽ ഫിനാൻസ് ഡയറക്ടറായി ചുമതലയേറ്റു.
 
ഒക്ടോബർ 24നാണ് ചെയർമാൻ സ്ഥാനത്ത് നിന്നും സൈറിസ് മിസ്ട്രിയെ കമ്പനി പുറത്താക്കിയത്. ടാറ്റാ കമ്പനിയുടെ പല ഇടപാടുകളും അഴിമതി നിറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പിന്നിൽ സൈറിസ് ആണെന്ന് വ്യക്തമായതോടെ കമ്പനി ബോർഡ് യോഗത്തിൽ അദ്ദേഹത്തെ ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. മിസ്​ട്രിയുടെ പുറത്താക്കൽ ടാറ്റയുടെ വിജയത്തിന്​ അനിവാര്യമായിരുന്നുവെന്നാ​ണ് രത്തൻ ടാറ്റയുടെ ​പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് വിരുദ്ധ മുദ്രാവാക്യം മുഴക്കി ട്രംപിനെതിരെ പ്രതിഷേധം; അമേരിക്കന്‍ പതാകയും കത്തിച്ചു