ഉപ്പിലിട്ടവയ്‌ക്ക് രുചിയേകാൻ മസാലക്കൂട്ടുകൾ; കൊണ്ടോട്ടിയിൽ 6 കടകൾ അടപ്പിച്ചു, 2000 രൂപ വരെ പിഴ
ഉപ്പിലിട്ട പഴങ്ങൾ വിൽക്കുന്ന 6 കടകൾ അടപ്പിച്ചു, 2000 രൂപ വരെ പിഴ
ഉപ്പിലിട്ട പഴങ്ങളും അച്ചാറുകളും വിൽപ്പന നടത്തുന്ന കടകൾക്കെതിരെ അധികൃതരുടെ നടപടി. ആരോഗ്യത്തിന് ഹാനീകരമാണെന്ന് മനസ്സിലാക്കിയതോടെയാണ് ഇതിനെതിരെ അധികൃതർ രംഗത്തെത്തിയത്. കൊണ്ടോട്ടി-അരീക്കോട് റോഡിൽ കിഴിശ്ശേരി അങ്ങാടി, ബാലത്തിൽ പുറായ്, മുണ്ടംപറമ്പ് എന്നിവിടങ്ങളിലെ ബേക്കറികൾക്കും താത്‌ക്കാലിക കടകൾക്കുമെതിരെയാണ് നടപടിയെടുത്തത്.
പഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 6 കടകൾ വരെ അടപ്പിച്ചത്. ഉപ്പിലിട്ടവ വിൽക്കുന്ന കടകൾ നോമ്പുമാസമായതുകൊണ്ടുതന്നെ എല്ലായിടത്തും സജീവമായിരുന്നു. പ്രത്യേക മസാലക്കൂട്ടുകൾ ചേർത്ത മാങ്ങയും പേരക്കയും കൈതച്ചക്കയുമൊക്കെയാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലും ആരോഗ്യത്തിന് ഹാനീകരമാകുന്ന വസ്‌തുക്കൾ ഉപയോഗിച്ചും ഉള്ള ഭക്ഷ്യവസ്‌തുക്കൾ വിൽപ്പന നടത്തിയതിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്. രണ്ടായിരം രൂപ വരെ കടകൾക്ക് പിഴയും നൽകി.