Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ സ്ഥലത്തും ഓരോ പേരുകൾ; ദുബായ് പൊലീസ് അന്വേഷിക്കുന്ന സുനിൽ സുരേന്ദ്രനും പൾസർ സുനിയും ഒരാൾ തന്നെ!

സിനിമ മോഹിച്ചെത്തിയ പെൺകുട്ടികളെ ദുബായിലെത്തിച്ചു; സുനിൽ സുരേന്ദ്രനും പൾസർ സുനിയും ഒരാൾ തന്നെ!

ഓരോ സ്ഥലത്തും ഓരോ പേരുകൾ; ദുബായ് പൊലീസ് അന്വേഷിക്കുന്ന സുനിൽ സുരേന്ദ്രനും പൾസർ സുനിയും ഒരാൾ തന്നെ!
കൊച്ചി , വ്യാഴം, 2 മാര്‍ച്ച് 2017 (09:32 IST)
കൊച്ചിയിൽ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചു. പെൺവാണിഭ കേസിൽ ദുബായ് പൊലീസ് അന്വേഷിച്ചിരുന്ന ‘സുനിൽ സുരേന്ദ്ര’നാണ് പ‌ൾസർ സുനിയെന്നാണ് പൊലീസിന് ലഭിച്ച വിവരം.
 
രണ്ട് വർഷം മുമ്പ് ഇയാൾ വ്യാജ പാസ്പോർട്ടിൽ പല തവണ ദുബായിലെത്തിയതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. സിനിമയിൽ അവസരം തേടിയെത്തുന്ന യുവതികളെ പ്രലോഭിപ്പിച്ചു വിദേശത്തേക്കു കടത്തുന്ന റാക്കറ്റിന്റെ മുഖ്യകണ്ണിയായിരുന്നു സുനിൽ സുരേന്ദ്രൻ. ഇതേ ലക്ഷ്യത്തോടെയാണ് ഇയാൾ സിനിമക്കാരുമായി അടുപ്പമുണ്ടാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. 
 
നടിയെ ആക്രമിച്ചതിനു ശേഷം ഇയാൾ വിദേശത്തേക്കു കടക്കാതിരിക്കാൻ അന്വേഷണ സംഘം രാജ്യത്തെ വിമാനത്താവളങ്ങളിൽ തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാൾക്കു മൂന്നു പേരുകളിൽ പാസ്പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീ സുരക്ഷയ്ക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നീക്കിയിരുപ്പുമായി ഇടത് സർക്കാരിന്റെ ബജറ്റ്; പ്രതീക്ഷകൾ വെറുതെയാകുമോ?