Select Your Language

Notifications

webdunia
webdunia
webdunia
webdunia

''കുടുക്കിയതാണോ'' എന്ന ചോദ്യത്തിന് ''അല്ല'' എന്ന് മറുപടി; പൾസർ സുനി 14 ദിവസത്തേക്ക് റിമാൻഡിൽ

''കുടുക്കിയതാണോ'' എന്ന ചോദ്യത്തിന് പൊലീസ് വണ്ടിയിൽ ഇരുന്ന് കഷ്ടപ്പെട്ട് സുനി മറുപടി പറഞ്ഞു!

''കുടുക്കിയതാണോ'' എന്ന ചോദ്യത്തിന് ''അല്ല'' എന്ന് മറുപടി; പൾസർ സുനി 14 ദിവസത്തേക്ക് റിമാൻഡിൽ
, വെള്ളി, 24 ഫെബ്രുവരി 2017 (15:41 IST)
കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ മുഖ്യപ്രതി പൾസർ സുനിയേയും കൂട്ടുപ്രതി വിജീഷിനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സുനിയേയും വിജീഷിനേയും കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റി. പൊലീസ് വാഹനത്തിലിരുന്ന സുനിയോ 'കുടുക്കിയതാണോ' എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'അല്ല' എന്നായിരുന്നു അയാളുടെ മറുപടി.
 
കോടതി അവധിയായതിനാല്‍ ആലുവ രണ്ടാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ് പ്രതികളെ ഹാജരാക്കിയത്. ആലുവ പോലീസ് ക്ലബില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി വിജയൻ മമ്മൂട്ടിയു‌ടെ കടുത്ത ആരാധകൻ?!