Webdunia - Bharat's app for daily news and videos

Install App

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍

പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ കൊന്നത് പെറ്റമ്മ, സഹായത്തിന് മുത്തശ്ശിയും; കാരണമറിഞ്ഞ പൊലീസ് ഞെട്ടലില്‍

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (12:02 IST)
പുത്തൂരിൽ തെരുവ് നായ്ക്കൾ കടിച്ചുകീറിയ നിലയിൽ നവജാതശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അമ്മ അറസ്‌റ്റില്‍. പുത്തൂർ കാരയ്ക്കല്‍ സ്വദേശിനി അമ്പിളിയാണ്പിടിയിലായത്.

അമ്മയുടെ സഹായത്തോടെ അമ്പിളി സ്വന്തം കുഞ്ഞിനെ കൊന്ന് മൃതദേഹം തുണിയില്‍ കെട്ടി കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-

രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുട്ടുയുണ്ട്. രണ്ടാമതൊരുകുട്ടി വേണ്ട എന്ന തീരുമാനത്തിനിടെ യുവതി വീണ്ടും ഗര്‍ഭിയായി. ഗര്‍ഭഛിദ്രം നടത്താന്‍ മാസങ്ങള്‍ക്ക് മുമ്പ് അടുത്തുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അധികൃതരുടെ ഇടപെടല്‍ മൂലമായിരുന്നു ഗര്‍ഭം അലസിപ്പിക്കാന്‍ അമ്പിളിക്ക് കഴിയാതെ പോയത്. ഇതോടെ ജനിക്കുമ്പോള്‍ തന്നെ കുട്ടിയെ കൊല്ലാന്‍ അമ്മയും അമ്പിളിയും തീരുമാനിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വെച്ച് അമ്പിളി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ഈ സമയം ഭര്‍ത്താവ് മഹേഷ് പുറത്തായിരുന്നു. തുടര്‍ന്ന് അമ്പിളി അമ്മയുടെ സഹായത്തോടെ കുട്ടിയെ കൊലപ്പെടുത്തി. മൃതദേഹം തുണിയില്‍ കെട്ടി കുറ്റിക്കാട്ടില്‍ വലിച്ചെറിയുകയും ചെയ്‌തു.

വീട്ടില്‍ എത്തിയ മഹേഷ് രക്തക്കറ കാണുകയും വിവരം തിരക്കുകയും ചെയ്‌തു. എന്നാല്‍, പ്രസവത്തില്‍ കുട്ടി മരിച്ചെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നും അമ്പിളിയും അമ്മയും മഹേഷിനെ അറിയിച്ചു.

എന്നാല്‍, കുഞ്ഞിന്‍റെ മൃതദേഹം പിന്നീട് തെരുവ് നായകള്‍ കടിച്ചെടുത്ത് പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഛിന്നഭിന്നമായ മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്‌തപ്പോഴാണ് ആണ്‍കുട്ടിയായിരുന്നുവെന്ന് വ്യക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി, സന്ദേശം വന്നത് കോമ്രേഡ് പിണറായി വിജയൻ എന്ന ഇ മെയിലിൽ നിന്ന്

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി

Nimishapriya Death Sentense: യെമൻ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഫലം കണ്ടു, നിമിഷപ്രിയയുടെ വധശിക്ഷ മറ്റിവെച്ചു

റഷ്യക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

Karkadakam: നാളെ കര്‍ക്കടക സംക്രാന്തി

അടുത്ത ലേഖനം
Show comments