സാൾട്ട് ആന്റ് പെപ്പർ ലുക്കിലെത്തുന്ന കെ കെയെ സൂക്ഷിക്കണം? - സംവിധായകൻ പറയുന്നു

രണ്ട് വേഷങ്ങൾ മമ്മൂട്ടിക്കുണ്ട്...

Webdunia
തിങ്കള്‍, 23 ഏപ്രില്‍ 2018 (11:31 IST)
നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിൽ മമ്മൂട്ടിക്ക് രണ്ട് വേഷങ്ങൾ ഉണ്ടെന്ന് സൂചന. അതിലൊന്നില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്. നെഗറ്റീവ് വേഷമാണോ പോസിറ്റീവാണോ മമ്മൂട്ടി ചെയ്യുന്ന കഥാപാത്രമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നാണ് സംവിധായകന്റെ മറുപടി.
 
എന്നാൽ, സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്ന കെ കെയെ (മമ്മൂട്ടി) കുറച്ച് സൂക്ഷിക്കണമെന്നാണ് ചിത്രത്തിനോട് അടുത്ത വ്രത്തങ്ങൾ പറയുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബം നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് അങ്കിളിന്റെ കഥാതന്തു.
 
നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. ജോയ് മാത്യു തിരക്കഥയെഴുതി നിര്‍മ്മിക്കുന്ന ‘അങ്കിള്‍’ എന്ന ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി അഭിനയിച്ചത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. റിലീസിന് മുന്നേ ചിത്രം വൻ ലാഭമാണ് സ്വന്തമാക്കിയിരിക്കുന്നത്.
  
സൂര്യ ടിവിയാണ് ചിത്രത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. സി ഐ എയില്‍ ദുല്‍ക്കറിന്‍റെ നായികയായിരുന്ന കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments