Publish Date: Fri, 08 Sep 2023 (09:01 IST)
Updated Date: Fri, 08 Sep 2023 (09:03 IST)
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ചാണ്ടി ഉമ്മന്‍ മുന്നില്‍. യുഡിഎഫിന്റെ ലീഡ് 2200 കഴിഞ്ഞു. അയര്‍കുന്നം പഞ്ചായത്തിലെ വോട്ടെണ്ണലാണ് പുരോഗമിക്കുന്നത്. ഇതുവരെ ചാണ്ടി ഉമ്മന് ലഭിച്ചത് 4268 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് ലഭിച്ചത് 1985 വോട്ടുകളുമാണ്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് 351 വോട്ടുകളും ലഭിച്ചു.
കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. താക്കോലുകള്‍ തമ്മില്‍ മാറിപ്പോയതിനാല്‍ സ്‌ട്രോങ് റൂം വൈകിയാണ് തുറന്നത്. വോട്ടെണ്ണലിന് സജ്ജീകരിച്ചിരിക്കുന്നത് 20 മേശകളാണ്. അയര്‍്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്.