Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുപ്പള്ളിയില്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴുപേര്‍, മൂന്നുപേരുടെ പത്രിക തള്ളി

പുതുപ്പള്ളിയില്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴുപേര്‍, മൂന്നുപേരുടെ പത്രിക തള്ളി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 ഓഗസ്റ്റ് 2023 (19:01 IST)
പുതുപ്പള്ളിയില്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരങ്ങള്‍ക്ക് ഏഴുപേര്‍. 3 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി, എഎപി സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു. അതേസമയം സൂക്ഷ്മ പരിശോധനയില്‍ മൂന്ന് പത്രികകള്‍ തള്ളിയിട്ടുണ്ട്. സ്വതന്ത്രനായി റെക്കോര്‍ഡുകള്‍ക്ക് വേണ്ടി മത്സരിക്കുന്ന പത്മരാജന്റെയും എല്‍ഡിഎഫ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥികളുടെയും പത്രികകളാണ് തള്ളിയത്. 
 
അതേസമയം നാമനിര്‍ദേശിക പട്ടിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിക്കാത്തതിനാല്‍ മത്സരരംഗത്തുള്ളവരുടെ എണ്ണത്തില്‍ അന്തിമ തീരുമാനം ആയെന്നു പറയാന്‍ സാധിക്കില്ല. പുതുപ്പള്ളിയില്‍ രണ്ടു തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക് സി തോമസ് മൂന്നാം അംഗത്തിനാണ് തയ്യാറെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുല്‍ ഗാന്ധി 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് യുപി പിസിസി അധ്യക്ഷന്‍ അജയ് റായി