Webdunia - Bharat's app for daily news and videos

Install App

ആഭ്യന്തരവും വനംവകുപ്പും വേണം, മലപ്പുറം വിഭജിക്കണം; കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് അന്‍വര്‍

അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്

രേണുക വേണു
വ്യാഴം, 5 ജൂണ്‍ 2025 (12:44 IST)
കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍വെച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തനിക്കു ആഭ്യന്തര വകുപ്പും വനംവകുപ്പും വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു. 
 
' വനംമന്ത്രിസ്ഥാനം എനിക്കു നല്‍കണം. ആഭ്യന്തരം എനിക്ക് തരണം. അല്ലെങ്കില്‍ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്ന് മാറ്റുമെന്ന ഉറപ്പ് എനിക്ക് വേണം. പൊലീസിലെ ആര്‍എസ്എസ് സ്വാധീനം ഇല്ലാതാക്കാന്‍ ആഭ്യന്തരം വേണം. മലപ്പുറം ജില്ല വിഭജിക്കണം. തിരുവമ്പാടി അടക്കമുള്ള മേഖല ഉള്‍പ്പെടുത്തി പുതിയ ജില്ല വേണം,' അന്‍വര്‍ പറഞ്ഞു. 
 
അതേസമയം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. അന്‍വര്‍ സ്ഥാനാര്‍ഥിത്വവുമായി മുന്നോട്ടു പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അന്‍വര്‍ മത്സരിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും വിജയംകണ്ടില്ല. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനോടു ആവശ്യപ്പെട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments