PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ 'യു ടേണ്‍'

രേണുക വേണു
ബുധന്‍, 23 ഏപ്രില്‍ 2025 (13:02 IST)
PV Anvar: കോണ്‍ഗ്രസിനു പൂര്‍ണമായി വഴങ്ങി പി.വി.അന്‍വര്‍. കോണ്‍ഗ്രസ് നേതൃത്വവുമായി അന്‍വര്‍ അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആരാകണം സ്ഥാനാര്‍ഥിയെന്ന് യുഡിഎഫ് നേതൃത്വവും കോണ്‍ഗ്രസും തീരുമാനിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. 
 
നേരത്തെ വി.എസ്.ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍വറിന്റെ ഉപാധികള്‍ കോണ്‍ഗ്രസ് തള്ളുകയായിരുന്നു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ അന്‍വര്‍ ആയിട്ടില്ലെന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്. 
 
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ഇപ്പോഴത്തെ 'യു ടേണ്‍'. കോണ്‍ഗ്രസ് ആരെ തീരുമാനിക്കുന്നോ ആ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് അന്‍വര്‍ യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില്‍ ഒരു പേരും താന്‍ മുന്നോട്ടുവയ്ക്കുന്നില്ലെന്നും കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫ് തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്കൊപ്പം പിണറായി വിജയനെതിരെ എല്ലാവരെയും അണിനിരത്തി മുന്നോട്ടു പോകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

അടുത്ത ലേഖനം
Show comments