Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേവിഷബാധ ഏറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേവിഷബാധ ഏറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

എ കെ ജെ അയ്യര്‍

, ചൊവ്വ, 6 ഡിസം‌ബര്‍ 2022 (15:17 IST)
ചിറയിൻകീഴ്: വീട്ടിൽ വളർത്തുന്ന നായിൽ നിന്ന് പേവിഷബാധ ഏറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണു എന്ന 31 കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.

രണ്ടു മാസം മുമ്പാണ് വീട്ടിലെ നായുടെ നഖംകൊണ്ട് യുവാവിന് പരുക്കേറ്റത്. എന്നാൽ ആ സമയം ഈ മുറിവ് കഴുകുക മാത്രമാണ് ചെയ്തത്. ഇതിനിടെ നായ ചാവുകയും ചെയ്തു. സംഭവത്തിൽ പ്രതിരോധ ചികിത്സയൊന്നും എടുക്കാതിരുന്ന ജിഷ്ണുവിനെ രണ്ടു ദിവസം മുമ്പ് പണി, മറ്റു അസ്വസ്ഥതകൾ എന്നിവ കാരണം ചിറയിൻകീഴിൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഗുരുതരാവസ്ഥയിലുള്ള ജിഷ്ണുവിനെ പ്രാരംഭമായ പരിശോധനകൾ കഴിഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. ഭാര്യ അജിസ, മകൾ അൽഫാന ഫാത്തിമ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാബറി ഓർമദിനം: മഥുരയിലെ പള്ളിയിൽ ഇന്ന് ഹനുമാൻ ചാലിസ വായിക്കുമെന്ന് ഹിന്ദുമഹാസഭ: പ്രദേശത്ത് നിരോധനാജ്ഞ