Publish Date: Sat, 17 Jun 2023 (12:41 IST)
Updated Date: Sat, 17 Jun 2023 (12:43 IST)
തിരുവനന്തപുരം: തെരുവ് നായ്ക്ക് ഭക്ഷണം കൊടുത്ത സ്ത്രീക്ക് നായയുടെ നഖം കൊണ്ടുള്ള പോറലിലൂടെ പേ വിഷബാധ ഏറ്റു മരണം സംഭവിച്ചു. അഞ്ചുതെങ്ങ് അല്‍ഫോന്‍സാ കോട്ടേജില്‍ സ്‌റൈഫിന്‍ വി.പെരേര എന്ന 49 കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.
ഇവരുടെ സഹോദരന്‍ ചാള്‍സിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിനെത്തിയ ഇവര്‍ പേ വിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനാല്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് പേവിഷ ബാധ ഏറ്റത് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ മരിച്ച.
കഴിഞ്ഞ ഏഴാം തീയതി ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് ഒമ്പതാം തീയതി ആയപ്പോഴേക്ക് ചില അസ്വസ്ഥതകള്‍ ഉണ്ടായി. ഡോക്ടര്‍മാര്‍ വിവരം തിരക്കിയപ്പോഴാണ് ഇവര്‍ അഞ്ചുതെങ്ങിലുള്ള വീട്ടില്‍ വച്ച് തെരുവ് നായ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ കയ്യില്‍ നായ മാന്തിയ വിവരം അറിയിച്ചത്. ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഇവര്‍ സഹോദരന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഹെന്റി, ഫെറിയന്‍, പരേതനായ മാത്യു എന്നിവരാണ് മറ്റു സഹോദരങ്ങള്‍.