Publish Date: Wed, 21 Sep 2022 (16:16 IST)
Updated Date: Wed, 21 Sep 2022 (16:23 IST)
തിരുവനന്തപുരത്ത് നായയുടെ കടിയേറ്റ് വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരത്ത് നെടുമങ്ങാട് ആനാട് സ്വദേശിനി അഭിജയാണ് മരിച്ചത്. 24 വയസ്സായിരുന്നു. ഒന്നരമാസം മുമ്പാണ് അഭിജയെ പട്ടി കടിച്ചത്. നായ കടിച്ചത് ഗുരുതരമല്ലാത്തതിനാല്‍ ഇക്കാര്യം ഗൗരവമായി എടുത്തിരുന്നില്ല. യുവതിയുടെ പുറത്തുപോയ അമ്മ തിരികെ വന്നപ്പോള്‍ അഭിജയെ ബോധം കെട്ട സ്ഥിതിയില്‍ കണ്ടെത്തുകയായിരുന്നു.