കളക്ടറോട് കോഴിക്കോട്ടെ ജനങ്ങൾ പൊറുക്കട്ടെ, തീരുമാനത്തെ പോസിറ്റീവായി കാണുന്നു; രാഘവൻ എം പി
രാഘവൻ എം പിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മാപ്പു പറഞ്ഞ കോഴിക്കോറ്റ് കളക്ടറുടെ നടപടിയെ പോസിറ്റീവ് ആയികാണുന്നുവെന്ന് എം കെ രാഘവൻ എം പി. തനിയ്ക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നുമില്ല. എം പ
രാഘവൻ എം പിയുമായുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് മാപ്പു പറഞ്ഞ കോഴിക്കോറ്റ് കളക്ടറുടെ നടപടിയെ പോസിറ്റീവ് ആയികാണുന്നുവെന്ന് എം കെ രാഘവൻ എം പി. തനിയ്ക്ക് പ്രശാന്തുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നുമില്ല. എം പിയെ പരിഹസിച്ചതിന് കളക്ടർ മാപ്പു പറഞ്ഞാൽ അദ്ദേഹത്തോട് കോഴിക്കോട്ടെ ജനങ്ങൾ പൊറുക്കുമെന്നും രാഘവൻ വ്യക്തമാക്കി.
ഇന്നലെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കലക്ടർ നിരുപാധികം ക്ഷമ ചോദിച്ചത്. ആരെയും അറിഞ്ഞോ അറിയാതെയോ വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്നാണ് ആഗ്രഹം. എംപിയുടെ മനസിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിക്കുന്നു. ഔദ്യോഗിക കാര്യങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്. കാര്യങ്ങൾ പറഞ്ഞ് നേരിട്ട് ബോധ്യപ്പെടുത്താനാകും എന്നാണ് തന്റെ വിശ്വാസമെന്നും കലക്ടർ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചിരുന്നു.