ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ന്യായീകരിച്ച എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് നടന്ന കേരള ലിസ്റ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വധക്കേസ് പ്രതിയായ ഗ്രീഷ്മയെ ന്യായീകരിച്ചുകൊണ്ടുള്ള എഴുത്തുകാരി കെ ആര്‍ മീരയുടെ പ്രസ്താവനയിലാണ് നടപടി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഓയ്ക്കാണ് പരാതി നല്‍കിയത്. രാഹുല്‍ ഈശ്വര്‍ പോലീസില്‍ പരാതി നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബ് വഴി പുറത്തുവിട്ടിരുന്നു.
കൊലപാതകത്തെ ന്യായീകരിക്കുന്ന നിലപാടിനെതിരെയാണ് പരാതി നല്‍കിയതെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്ത സമ്മേളനത്തിലും വ്യക്തമാക്കി. ഷാരോണ്‍ ഗ്രീഷ്മയ്ക്കാണ് വിഷം കൊടുത്തതെങ്കില്‍ ഇങ്ങനെ ന്യായീകരിക്കുമോ എന്ന് രാഹുല്‍ ചോദിച്ചു. 'ഷാരോണ്‍ ഒരു യുവാവ് അല്ലെ, അയാളെ അങ്ങനെ കൊന്നത് ന്യായീകരിക്കുന്നത് ശരിയല്ലായെന്ന് യുവജന കമ്മീഷന്റെ ആരെങ്കിലും പറയുന്നത് നിങ്ങള്‍ കേട്ടോ, വനിതാ കമ്മീഷന്റെ ആരെങ്കിലും ഇങ്ങനെ പറയുന്നത് കേട്ടോ'- രാഹുല്‍ ചോദിച്ചു.
സ്ത്രീക്ക് ഒരു ബന്ധത്തില്‍ നിന്ന് ഇറങ്ങി പോകാനുള്ള സ്വാതന്ത്ര്യം ഇല്ലാതായാല്‍ ചിലപ്പോള്‍ അവള്‍ കഷായം കൊടുത്തു എന്ന് വരുമെന്നും കുറ്റവാളിയാകേണ്ടി വരുമെന്നുമായിരുന്നു മീരയുടെ പ്രസ്താവന.