അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ്; രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍
രണ്ടുതവണയാണ് രാഹുലിന്റെ ജാമ്യ അപേക്ഷ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റീവ് തള്ളിയത്.
രാഹുല്‍ ഈശ്വര്‍ വീണ്ടും റിമാന്‍ഡില്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. 12 ദിവസമായി രാഹുല്‍ ഈശ്വര്‍ ജയിലിലാണ്. രണ്ടുതവണയാണ് രാഹുലിന്റെ ജാമ്യ അപേക്ഷ തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റീവ് തള്ളിയത്.
അതേസമയം ജാമ്യ അപേക്ഷ ഈ മാസം 15ന് വീണ്ടും പരിഗണിക്കും. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ലെന്നും പാസ്സ്വേര്‍ഡ് നല്‍കാത്തതിനാല്‍ ലാപ്‌ടോപ്പ് പരിശോധിക്കാനാകുന്നില്ലെന്നുമാണ് പോലീസ് പറയുന്നത്.