ഇന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും പൂവാലശല്യത്തില്‍ നിന്നാണ് പ്രണയം ആരംഭിക്കുന്നത്: മേനക ഗാന്ധി
ഒട്ടുമിക്ക സിനിമകളിലും പൂവാലശല്യത്തില്‍ നിന്നാണ് പ്രണയം ആരംഭിക്കുന്നത്; വളരെ മോശമായ രീതിയിലാണ് സിനിമയില്‍ സ്ത്രീകളെ ചിത്രീകരിക്കുന്നത്: മേനക ഗാന്ധി
ഇന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും പൂവാലശല്യത്തില്‍ നിന്നാണ് പ്രണയം ആരംഭിക്കുന്നതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. വളരെ മോശമായ രീതിയിലാണ് കഴിഞ്ഞ അരനൂറ്റാണ്ടില്‍ സ്ത്രീകളെ ചിത്രീകരിച്ചിരുന്നതെന്നും മേനക ആരോപിച്ചു. ഗോവയില്‍ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയിലാണ് മേനക തന്റെ അഭിപ്രായ വ്യക്തമാക്കിയത്.
കുടാതെ അഭിനേതാവ് ആദ്യം പെണ്‍കുട്ടിയോട് മോശമായി പെരുമാറും. ശേഷം അവളെ പിന്തുടര്‍ന്ന് ശല്യം ചെയ്യും. അവസാനം പെണ്‍കുട്ടി ഇയാളുമായി പ്രണയത്തിലാകുകയും ചെയ്യുന്നു. അരനൂറ്റാണ്ടോളമായി നമ്മെ സ്വാധീനിക്കുന്ന സിനിമ എന്ന മാധ്യമത്തില്‍ ഇങ്ങനെയാണെന്നും മേനക പറഞ്ഞു. ഹിന്ദി ചിത്രങ്ങളില്‍ മാത്രമല്ല, ഒട്ടുമിക്ക പ്രാദേശക ഭാഷാ ചിത്രങ്ങളിലും ഇതാണ് അവസ്ഥയെന്നും മേനക അഭിപ്രായപ്പെട്ടു.