Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രാദേശിക കാര്യങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ടതില്ല, ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ:ചെന്നിത്തല

പ്രാദേശിക കാര്യങ്ങളിൽ രാഹുൽ അഭിപ്രായം പറയേണ്ടതില്ല, ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ:ചെന്നിത്തല
തിരുവനന്തപുരം , വ്യാഴം, 22 ഒക്‌ടോബര്‍ 2020 (14:54 IST)
തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രാഹുൽ ഗാന്ധി അഭിനന്ദിച്ചില്ലെ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം.
 
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരസ്‌പരം പഴിചാരുകയാണെന്നാണ് രാഹുൽ പറഞ്ഞതെന്നും ചെന്നിത്തല വിശദീകരിച്ചു. രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട് അദ്ദേഹം പ്രാദേശിക കാര്യങ്ങളിലൊക്കെ ഇടപ്പെട്ട് സംസരിക്കുന്നതൊക്കെ ശരിയല്ലെന്നുള്ള അഭിപ്രായമാണ് എനിക്കുള്ളത്. ഞങ്ങളെല്ലാം ഇവിടെ ഉണ്ടല്ലൊ കാര്യങ്ങൾ പറയാൻ. അദ്ദേഹം പറയുമ്പോൾ അദ്ദേഹത്തിന്റെ നിലയിൽ നിന്നുകൊണ്ട് പറഞ്ഞാൽ മതി എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുതെന്ന് രാഹുൽ ഗാന്ധി പറഞ്ഞതിൽ എല്ലാമുണ്ട്- ചെന്നിത്തല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാവർക്കും സൗജന്യ കൊവിഡ് വാക്‌സിൻ: ബിഹാറിലെ ബിജെപി പ്രകടനപത്രിക പുറത്ത്