Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lok Sabha Election 2024: രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മത്സരിക്കും

വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും രാഹുല്‍ മത്സരിച്ചേക്കും

Rahul Gandhi likely to contest from Wayanadu again
, ചൊവ്വ, 21 മാര്‍ച്ച് 2023 (08:45 IST)
Lok Sabha Election 2024: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് ജനവിധി തേടും. ഹൈക്കമാന്‍ഡിലും കെപിസിസിയിലും ഇതേ കുറിച്ച് ധാരണയായി. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടാന്‍ കാരണമാകുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതേസമയം വയനാട്ടില്‍ നിന്ന് വീണ്ടും മത്സരിക്കാന്‍ രാഹുല്‍ ഗാന്ധി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല. 
 
വയനാട്ടില്‍ നിന്ന് മത്സരിക്കുന്നതിനൊപ്പം ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും രാഹുല്‍ മത്സരിച്ചേക്കും. കഴിഞ്ഞ തവണയും രാഹുല്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു. അമേഠിയില്‍ തോറ്റപ്പോള്‍ വയനാട്ടില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ ജയം. കോണ്‍ഗ്രസിന് ഉറപ്പുള്ള സീറ്റില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ ആഗ്രഹം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം