Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mamkootathil: കോണ്‍ഗ്രസിനു 'രാഹുല്‍ തലവേദന' തുടരുന്നു; രാജിവയ്ക്കില്ലെന്നു വാശി

കേവലം ലൈംഗികാരോപണം എന്നതിലുപരി രാഹുലിനെതിരായ ആരോപണങ്ങളുടെ സ്വഭാവം മാറി

Rahul Mamkootathil allegations resign, Rahul Mamkootathil, Rahul Mamkootathil resigns, Rahul Mamkootathil Case, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 25 ഓഗസ്റ്റ് 2025 (08:16 IST)
Rahul Mamkootathil

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനത്ത് തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത അതൃപ്തി. ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ നേരിട്ട വ്യക്തി കോണ്‍ഗ്രസിന്റെ തണലില്‍ എംഎല്‍എയായി തുടരുന്നു എന്ന് പൊതുജനം കരുതുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആശങ്ക. 
 
കേവലം ലൈംഗികാരോപണം എന്നതിലുപരി രാഹുലിനെതിരായ ആരോപണങ്ങളുടെ സ്വഭാവം മാറി. നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളും എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി.സതീശന്‍, കെ.സുധാകരന്‍ തുടങ്ങിയവര്‍ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ രാഹുല്‍ തയ്യാറല്ല. 
 
തനിക്കെതിരെ പരാതിയില്ലെന്നാണ് രാഹുലിന്റെ പ്രതിരോധം. വാലും തലയുമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെയൊരു ഘട്ടത്തില്‍ എംഎല്‍എ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും രാഹുലിന്റെ നിലപാട്. വിഷയത്തില്‍ എഐസിസി ഇടപെടാനാണ് സാധ്യത. കോണ്‍ഗ്രസിനെ വനിത നേതാക്കള്‍ ഒറ്റക്കെട്ടായി രാഹുലിന്റെ രാജിക്ക് മുറവിളി കൂട്ടുന്ന സാഹചര്യത്തില്‍ എഐസിസി നേതൃത്വം എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Special Trains: ഓണക്കാലത്ത് നിരവധി സ്പെഷ്യൽ ട്രെയികളുമായി റെയിൽവേ