Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

അഭിറാം മനോഹർ
ബുധന്‍, 27 ഓഗസ്റ്റ് 2025 (18:40 IST)
ലൈംഗിക ചൂഷണ ആരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംസ്ഥാന പോലീസ് മേധാവി കേസെടുക്കാന്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
 
സോഷ്യല്‍ മീഡിയയിലടക്കം പ്രചരിച്ച സംഭാഷണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വധഭീഷണിയടക്കം മുഴക്കി എന്നത് ഗൗരവകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ചൂണ്ടികാണിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായെങ്കിലും ഒരു സ്ത്രീയും നേരിട്ട് പോലീസ് പരാതി നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ പോലീസ് നിയമോപദേശം തേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

റഷ്യൻ എണ്ണകമ്പനികൾക്കെതിരെയുള്ള അമേരിക്കൻ ഉപരോധം ഫലം കണ്ടോ?, ഇറക്കുമതി കുറച്ച് ഇന്ത്യ- ചൈനീസ് കമ്പനികൾ

ട്രംപ് താരിഫിനെ വിമർശിച്ച് കനേഡിയൻ ടിവി പരസ്യം, കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചയും നിർത്തിവെച്ച് അമേരിക്ക

ദീപാവലിക്ക് നിരോധിത കാര്‍ബൈഡ് തോക്കുകള്‍ ഉപയോഗിച്ചു; 14 കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, 122 പേര്‍ ചികിത്സയില്‍

ആറ് വേട്ടനായകള്‍, ഒന്‍പത് ഷൂട്ടര്‍മാര്‍; പാലക്കാട് 87 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

അടുത്ത ലേഖനം