Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍

Nipah, Rahul Mamkootathil, Rahul Mamkootathil Speech Nipah, Nipah Virus, നിപ, രാഹുല്‍ മാങ്കൂട്ടത്തില്‍, കേരളത്തിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

രേണുക വേണു

Thiruvananthapuram , ശനി, 5 ജൂലൈ 2025 (08:44 IST)
Rahul Mamkootathil: കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കേരളത്തില്‍ നിപ വൈറസ് ബാധിച്ച എല്ലാ രോഗികളും മരിച്ചെന്നാണ് രാഹുല്‍ പറഞ്ഞത്. 
 
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍. ' ഈ സര്‍ക്കാരിന്റെ കാലത്ത് ഈ ഗവണ്‍മെന്റിനു കൈകാര്യം ചെയ്യേണ്ടിവന്ന രണ്ട് ആരോഗ്യ അടിയന്തരാവസ്ഥ ഏതൊക്കെയാ? ഒന്ന് നിപയും പിന്നൊന്ന് കോവിഡും. എന്താ നിപയുടെയും കോവിഡിന്റെയും അവസ്ഥ. നിപ ആര്‍ക്കൊക്കെ ബാധിച്ചോ ആ രോഗികളൊക്കെ മരിച്ചു. സര്‍ക്കാര്‍ പറയുന്നു ഞങ്ങളുടെ വിജയം. ഒരു രോഗം വന്ന് മുഴുവന്‍ ആളുകളും മരിക്കുന്നതിനെയാണോ ഒരു സര്‍ക്കാരിന്റെ വിജയമായി പറയുന്നത്?,' എന്നാണ് രാഹുല്‍ പ്രസംഗിച്ചത്. 


2023 ല്‍ മാത്രം നിപ ബാധിച്ചു ചികിത്സയില്‍ കഴിയുകയായിരുന്ന നാല് പേര്‍ രോഗമുക്തി നേടിയത് ദേശീയ തലത്തില്‍ പോലും വലിയ വാര്‍ത്തയായിരുന്നു. അന്ന് ഒന്‍പത് വയസുള്ള കുട്ടിയെ അടക്കം നിപയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആരോഗ്യവകുപ്പിനു സാധിച്ചു. ബിബിസി, ദ് ഹിന്ദു അടക്കമുള്ള മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നതുമാണ്. എന്നിട്ടും സ്വന്തം നാടിനെ കുറിച്ച് രാഹുല്‍ നടത്തിയ അടിസ്ഥാനരഹിതമായ ആരോപണത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. നിപയോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തിയവരോടു രാഹുല്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്ന ആവശ്യം. 2018 ല്‍ ആദ്യമായി നിപ സ്ഥിരീകരിച്ച സമയത്ത് 18 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ ആരോഗ്യപ്രവര്‍ത്തകയായ അജന്യ അന്ന് നിപയോടു പൊരുതി ജീവിതത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്