രാഹുലിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്; രാജി എഴുതിവാങ്ങിയതെന്ന് സൂചന

ആരോപണവിധേയനെതിരെ വിട്ടുവീഴ്ചയില്ലാത്ത നപടിയുണ്ടാകും

രേണുക വേണു
ശനി, 23 ഓഗസ്റ്റ് 2025 (10:29 IST)
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്. ആരോപണ വിധേയനെ കേള്‍ക്കുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം രാഹുലിന് ഉണ്ടെന്നും സതീശന്‍ പറഞ്ഞു. 
 
ആരോപണവിധേയനെതിരെ വിട്ടുവീഴ്ചയില്ലാത്ത നപടിയുണ്ടാകും. പരാതി പോലും ലഭിക്കാതിരുന്നിട്ടും ആരോപണം ഉയര്‍ന്ന് 24 മണിക്കൂര്‍ ആകും മുന്‍പ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി. ആരോപണ വിധേയരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. മുഖം നോക്കാതെ നിലപാട് സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു. 
 
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാഹുലിനെ നീക്കിയതാണോ സ്വയം രാജിവെച്ചതാണോ എന്ന ചോദ്യത്തോടു സതീശന്‍ കൃത്യമായി പ്രതികരിച്ചില്ല. രണ്ടായാലും റിസള്‍ട്ട് ഒന്നല്ലേ എന്നായിരുന്നു സതീശന്റെ മറുചോദ്യം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സതീശനാണ് രാജി ചോദിച്ചുവാങ്ങിയത്. കെപിസിസി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ആദ്യം തയ്യാറല്ലായിരുന്നു. പിന്നീട് സതീശന്‍ നിര്‍ബന്ധിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments