Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധത്തില്‍; യൂത്ത് കോണ്‍ഗ്രസിലെ വനിത അംഗങ്ങള്‍ക്കു ശക്തമായ എതിര്‍പ്പ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത അതൃപ്തിയിലാണ്

Rahul Mamkootathil, Rahul Mamkootathil case, Rahul Mamkootathil Who Cares, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്‌

രേണുക വേണു

Thiruvananthapuram , ശനി, 23 ഓഗസ്റ്റ് 2025 (10:09 IST)
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. സംസ്ഥാന നേതൃത്വം പൂര്‍ണമായി കൈയൊഴിയുന്ന നിലപാടിലാണ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ നിന്ന് രാഹുലിനെ മാറ്റിനിര്‍ത്തും. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത അതൃപ്തിയിലാണ്. ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും അവസരങ്ങള്‍ നല്‍കിയിട്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് രാഹുല്‍ ചെയ്തതെന്നാണ് സതീശന്റെ രോഷം. അവസരങ്ങള്‍ നല്‍കിയ പാര്‍ട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലര്‍ത്തുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. 
 
യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ രാഹുലിനെതിരെ ഒരു ഗ്രൂപ്പ് ശക്തമായി നിലപാടെടുത്തിട്ടുണ്ട്. രാഹുല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം. യൂത്ത് കോണ്‍ഗ്രസിലെ വനിത നേതാക്കളാണ് രാഹുലിനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം പ്രധാനമായും ഉന്നയിക്കുന്നത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ എന്നും ഇവര്‍ നിലപാടെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്‌നേഹയാണ് രാഹുലിനെതിരായ നിലപാട് സംഘടനയ്ക്കുള്ളില്‍ ആദ്യം പരസ്യമാക്കിയത്. പെണ്ണ് പിടിയനായ സംസ്ഥാന പ്രസിഡന്റ് അല്ലെന്ന് രാഹുല്‍ ബോധ്യപ്പെടുത്തണമെന്നാണ് സ്‌നേഹ പറയുന്നത്. രാഹുലിനെതിരായ ആരോപണം സംഘടനയെ മുഴുവന്‍ സംശയനിഴലില്‍ നിര്‍ത്തുകയാണെന്നും ഈ തലവേദന പേറേണ്ട ആവശ്യം സംഘടനയ്ക്ക് ഇല്ലെന്നുമാണ് സ്‌നേഹ അടക്കമുള്ള സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. 
 
അതേസമയം രാഹുലിനെതിരെ ഇനിയും ആരോപണങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഭയപ്പെടുന്നത്. പലപ്പോഴായി സംഘടനയ്ക്കുള്ളില്‍ പരാതി തന്നിട്ടുള്ളവര്‍ രാഹുലിനെതിരെ മാധ്യമങ്ങളെ സമീപിക്കാനുള്ള സാധ്യതയും പാര്‍ട്ടി കാണുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നത് മാനസിക പീഡനം, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി