Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവിത കൈമാറിയതില്‍ നിര്‍ണായക തെളിവുകള്‍, ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും; രാഹുലിന്റെ അറസ്റ്റിനു സാധ്യത

അതിജീവിതയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തും

Rahul Mamkootathil Congress, Rahul Mamkootathil Youth Congress President, Rahul Mamkootathil, Rahul Mamkootathil case, Rahul Mamkootathil Who Cares, രാഹുല്‍ മാങ്കൂട്ടത്തില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്‌

രേണുക വേണു

, വെള്ളി, 28 നവം‌ബര്‍ 2025 (13:41 IST)
ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനു കുരുക്ക് മുറുകുന്നു. പരാതിക്കാരിയായ യുവതി മുഖ്യമന്ത്രിക്കു കൈമാറിയ തെളിവുകളില്‍ ചിലത് ഗുരുതര സ്വഭാവമുള്ളതെന്ന് റിപ്പോര്‍ട്ട്. 
 
അതിജീവിതയുടെ രഹസ്യമൊഴി കോടതിയില്‍ രേഖപ്പെടുത്തും. തെളിവുകളായി യുവതി കൈമാറിയവയില്‍ ശബ്ദസന്ദേശങ്ങള്‍, കോള്‍ റെക്കോര്‍ഡിങ് തുടങ്ങി ചിത്രങ്ങളും ആശുപത്രി റിപ്പോര്‍ട്ടുകളും ഉണ്ട്. ഗര്‍ഭഛിദ്രത്തിനായി രാഹുല്‍ യുവതിയെ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഇതടക്കം തെളിവായി അതിജീവിത സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും എംഎല്‍എയുടെ അറസ്റ്റിലേക്ക് അടക്കം അന്വേഷണസംഘം കടക്കുക. 
 
അതിജീവിത പരാതി നല്‍കിയതിനു പിന്നാലെ രാഹുല്‍ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. അതിനുശേഷം സമൂഹമാധ്യമങ്ങളിലും മറ്റു പ്രതികരണമില്ല. 'കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടും. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും. സത്യം ജയിക്കും.' എന്നാണ് രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 
 
പാലക്കാട്ടെ പ്രചാരണ പരിപാടികളില്‍ സജീവമായിരുന്ന രാഹുല്‍ പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയി. പാലക്കാട്ടെ എംഎല്‍എ ഓഫീസ് ഇന്നലെ രാത്രി പൂട്ടിയ നിലയിലായിരുന്നു. ഇന്ന് രാവിലെ ഓഫീസ് തുറന്നെങ്കിലും എംഎല്‍എ എവിടെയാണെന്ന് ഓഫീസിലെ ജീവനക്കാര്‍ക്കു പോലും അറിയില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ