Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Mamkootathil: ഗർഭിണിയാണെന്നറിഞ്ഞിട്ടും ബലാത്സംഗം ചെയ്തു, രാഹുലിനെതിരെ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

Rahul Mamkootathil, Non Bailable offenses, Charge sheet,Kerala News,രാഹുൽ മാങ്കൂട്ടത്തിൽ, ജാമ്യമില്ലാ വകുപ്പ്, ചാർജ് ഷീറ്റ്, കേരള വാർത്ത

അഭിറാം മനോഹർ

, വെള്ളി, 28 നവം‌ബര്‍ 2025 (12:40 IST)
ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ബിഎന്‍എസ് 64- എഫ്( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎന്‍എസ് 64- എം (തുടര്‍ച്ചയായുള്ള ബലാത്സംഗം), ബിഎന്‍എസ് 64- എച്ച്( ഗര്‍ഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം), ബിഎന്‍എസ് 89( നിര്‍ബന്ധിത ഭ്രൂണഹത്യ) തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.
 
ബിഎന്‍എസ് 315( അതിക്രമം), ബിഎന്‍എസ് 115( കഠിനമായ ദേഹോപദ്രവം), ഐടി ആക്ട് 63 ഇ (അനുമതിയില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ ചിത്രീകരിക്കുക) എന്നീ വകുപ്പുകളും രാഹുലിനെതിരെ ചേര്‍ത്തിട്ടുണ്ട്. വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡനം, അശാസ്ത്രീയമായ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കല്‍ എന്നിവയ്ക്ക് പുറമെ ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്.
 
10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശികഹ്‌സ ലഭിക്കാവുന്ന വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്. 2024 മാര്‍ച്ച് നാലിന് പരാതിക്കാരിയുടെ ഫ്‌ളാറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2025 ഏപ്രിലില്‍ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍ വെച്ചും 2025 മെയ് മാസം അവസാനം 2 തവണ പാലക്കാട്ടെ ഫ്‌ളാറ്റില്‍ വെച്ചും ബലാത്സംഗം ചെയ്തുവെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 
 യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പോലീസ് ഇന്ന് രാവിലെ ആറ് മണിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭനിരോധന ഗുളിക നല്‍കിയ സുഹൃത്ത് ജോബി ജോസഫിനെയും പ്രതിയാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ് ഇന്ന് തന്നെ അപേക്ഷ നല്‍കും. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ